kk

വർക്കല: ചെറുന്നിയൂർ പഞ്ചായത്തിലെ കാറാത്തലയിലുള്ള തരിശായി കിടന്ന ഒരേക്കർ ഏലയിൽ ശിവഗിരി കോളേജിലെ എൻ.എസ്.എസ് യൂണിറ്റിലെ വോളന്റിയർമാർ പൊന്നുവിളയിച്ച് മാതൃകയായി. ചെറുന്നിയൂർ കൃഷിഭവന്റെ സഹായത്തോടെ ഇക്കഴിഞ്ഞ നവംബറിലായിരുന്നു നെൽക്കൃഷി നടത്തിയത്. വിളവെടുപ്പ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പർ അജി.എസ്.ആർ.എം, കൃഷി ഓഫീസർ ലക്ഷ്മി ഭാസി, അസിസ്റ്റന്റുമാരായ സുസ്മിത എ.എൽ, ഷിബു എസ്, പ്രൊഫ.ടി.സനൽകുമാർ, വാർഡ് മെമ്പർ അഖിൽ കാറാത്തല, പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ, വയലുടമ ഷൈലാ ബീവി എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്, വീനസ്.സി.എൽ എന്നിവർ നേതൃത്വം നൽകി.