തിരുവനന്തപുരം: തോട്ടം ശ്രീ ഇരുംകുളങ്ങര ദുർഗാഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൈങ്കുനി മഹോത്സവം 27ന് കൊടിയേറി ഏപ്രിൽ 6ന് പൊങ്കാല, മൃഢനിവേദ്യം, ഗുരുസി എന്നിവയോടെ സമാപിക്കും. ഉത്സവദിനങ്ങളിൽ രാവിലെ 4.30ന് നിർമ്മാല്യദർശനം, 5.30ന് അഭിഷേക ദീപാരാധന, 5.45ന് മഹാഗണപതിഹോമം, 7.30ന് ഉഷപൂജ, 10ന് ഉച്ചപൂജ, 5ന് നടതുറക്കൽ, 6.45ന് ദീപാരാധന, 8.30ന് അത്താഴപൂജ എന്നിവ നടക്കും. 27ന് രാവിലെ 7.40നും 9.15നും മദ്ധ്യേ ഉത്സവം കൊടിയേറും. അന്ന് രാവിലെ 3.30ന് നിർമ്മാല്യദർശനവും, 7ന് ഉഷപൂജയും നടക്കും. 26ന് രാവിലെ 9ന് കലശപൂജ. ഏപ്രിൽ 3 മുതൽ 5 വരെ രാവിലെ 9ന് നവകാഭിഷേകം, 10ന് ശ്രീഭൂതബലി, രാത്രി 8ന് ശ്രീഭൂതബലിയും എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. പ്രധാന ഉത്സവദിനമായ ഏപ്രിൽ 5ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 7ന് സോപാന സംഗീതം, 7.45ന് പ്രഭാത ഭക്ഷണം, 8ന് വിശേഷാൽ നവഗ്രഹപൂജ, 9ന് നവകപൂജയും ശ്രീഭൂതബലിയും, 11.30ന് നാഗരൂട്ട്, 1ന് പ്രസാദ ഊട്ട്, വൈകിട്ട് 5.30ന് നാദസ്വരക്കച്ചേരി, രാത്രി 7.45ന് അത്താഴഭക്ഷണം, 8ന് ശ്രീഭൂതബലി, 8.45ന് ആനപ്പുറത്തെഴുന്നള്ളിപ്പ്, 9ന് പുഷ്പാഭിഷേകം, 11.30ന് വെടിവഴിപാട് എന്നിവ ഉണ്ടായിരിക്കും.