തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ ജില്ലയിൽ ജനസദസുകൾ സംഘടിപ്പിക്കാൻ ആറ്റിങ്ങൽ ഭജന മഠത്തിൽ കൂടിയ യു.ഡി.എഫ് താലൂക്ക് നേതൃയോഗം തീരുമാനിച്ചു. ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പുരവൂരും വർക്കല നിയോജക മണ്ഡലത്തിലെ മരുതികുന്നിലും ആറ്റിങ്ങൽ മണ്ഡലത്തിലെ ചാത്തൻപാറയിലും കഴക്കൂട്ടം മണ്ഡലത്തിലെ കഴക്കൂട്ടം ജംഗ്ഷനിലും നെടുമങ്ങാട് മണ്ഡലത്തിൽ കണിയാപുരത്തുമാണ് ജന സദസ്സുകൾ സംഘടിപ്പിക്കുക. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.പിമാരായ അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ ജനസദസുകളിൽ പങ്കാളികളാകും. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, എൻ. സുദർശനൻ, ഇബ്രാഹിം കുട്ടി, എം. മുനീർ, ഡി. ധനപാലൻ, ജയകുമാർ, ജഫേഴ്സൺ, പുരുഷോത്തമൻ നായർ, കൃഷ്ണകുമാർ, ഹാഷിം കരവാരം, സോനാൾജ് തുടങ്ങിയവർ പങ്കെടുത്തു.