roshi

തിരുവനന്തപുരം: 20 രൂപയ്‌ക്ക് ജനകീയ ഹോട്ടലിലൂടെ ഊണ് നൽകുന്നത് പോലെ രണ്ട് രൂപയ്‌ക്ക് ദാഹമകറ്റാൻ വെള്ളം നൽകുന്ന കിയോസ്‌കുകൾ കേരളത്തിലെമ്പാടും വളരെ വേഗത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കനത്ത ചൂടിൽ ദാഹമകറ്റുന്നതിന് വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച വാട്ടർ കിയോസ്‌കിന്റെ ഉദ്ഘാടനം വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫീസിന് മുന്നിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

വി.കെ. പ്രശാന്ത് എം.എൽ.എ, കിഡ്ക് സി.ഇ.ഒ എസ്. തിലകൻ, കോഫ്ബ സി.ഇ.ഒ സുബീഷ്, ഡയറക്ടർ അമൽ ദേവരാജ്, യുവജന ക്ഷേമബോർഡ് മെമ്പർ റോണി മാത്യു, സഹായദാസ് നാടാർ തുടങ്ങിയവർ പങ്കെടുത്തു. അരുവിക്കരയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വാ വെള്ളമാണ് കിയോസ്‌കിലൂടെ ലഭ്യമാക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഫ്ബ നെറ്റ് വർക്‌സ് എന്ന സ്‌റ്റാർട്ടപ്പാണ് കിയോസ്‌കുകൾ തയ്യാറാക്കിയിരിക്കുന്നത്.

കാപ്ഷൻ: വാട്ടർ കിയോസ്‌ക് ഉദ്ഘാടനം ചെയ്ത ശേഷം അതിൽ നിന്നുള്ള വെള്ളം കുടിക്കുന്ന മന്ത്രി റോഷി അഗസ്‌റ്റിൻ,​ വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം