pic1

നാഗർകോവിൽ: പരമ്പരാഗതച്ചടങ്ങുകളോടെ കുമാരകോവിലിൽ കഴിഞ്ഞ ദിവസം തൃക്കല്യാണം നടന്നു. രാവിലെ വേളിമലയിലെ കല്യാണമണ്ഡപത്തിലേക്ക് കുമാരസ്വാമിയുടെ എഴുന്നള്ളത് നടത്തി.പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 2.30ന് സ്വാമി മലയിൽ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തും നടത്തി. വൈകിട്ട് 4 ഓടെ ക്ഷേത്രനടയിൽ കുറവർപടുകുളം നടന്നു. തുടർന്ന് ഭക്തജനങ്ങളുടെ ആർപ്പുവിളിയുടെയും ശരണഘാേശങ്ങൾക്കുമിടയിൽ എഴുന്നള്ളത്ത് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. രാത്രി 7മണിയോടെ തൃകല്യാണ ചടങ്ങും നടന്നു. ആറാട്ട് 28 ന് നടക്കും.