
തിരുവനന്തപുരം: നിംസ് മെഡിസിറ്റിയുടെ സമ്പൂർണ ഖാദി വത്കരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മുതൽ നിംസ് മെഡിസിറ്റി സ്റ്റാഫ് അംഗങ്ങൾ യൂണിഫോം ഖാദിയാക്കി മാറ്റും. ഗാന്ധി സ്മാരക നിധിയിൽ നിന്ന് തുന്നിയെടുത്ത വസ്ത്രങ്ങൾ കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ്, നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. മഞ്ജു തമ്പിക്ക് കൈമാറി. നിംസിലെ അറുപത്തഞ്ചോളം വിഭാഗങ്ങളിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു എല്ലാ വിഭാഗത്തിലേയും ജീവനക്കാരുമാണ് ഖാദി യൂണിഫോമിലേക്കു മാറുന്നത്. മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, നിംസ് മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ.മഞ്ജു തമ്പി, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ. സജു, നിംസ് അഡ്മിനിസ്‌ട്രേറ്റീവ് കോ ഓർഡിനേറ്റർ ശിവകുമാർ രാജ് എന്നിവർ പങ്കെടുത്തു. നിംസ് മെഡിസിറ്റി സമ്പൂർണ ഖാദി യൂണിഫോമിലേക്കുള്ള ചടങ്ങിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി വി. മുരളീധരൻ ശനിയാഴ്ച ഉച്ചയ്ക്ക് 3ന് നിർവഹിക്കും.