pinarayi

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് അന്താരാഷ്‌ട്ര നിലവാരമുളള മികവിന്റെ കേന്ദ്രങ്ങൾ

വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം ചടങ്ങ് കേരള സർവകലാശാല സെനറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിജ്ഞാന സമൂഹ സൃഷ്‌ടിക്ക് മികവിന്റെ കേന്ദ്രങ്ങൾ ഉപകരിക്കും.സർവകലാശാലകളുടെ ഒരു ഭാഗം പുറമെ നിന്നുളള വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റിവയ്‌ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ ഹിസ്റ്ററി ടോപ്പറും പരിമിതമായ കാഴ്‌ച ശക്തിയുമുളള ഇ.രമ്യയ്‌ക്ക് പ്രശ‌സ്‌തിപത്രം നൽകിയാണ് മുഖ്യമന്ത്രി വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാര വിതരണത്തിന് തുടക്കം കുറിച്ചത്.

ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. വി.കെ പ്രശാന്ത് എം.എൽ.എ, ഉന്നതവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു, കോളേജ് വിദ്യാഭ്യാസ ഡയറക്‌ടർ വി.വിഘ്‌നേശ്വരി, കേരള സർവകലാശാല വൈസ് ചാൻസലർ വി.പി. മഹാദേവൻപിളള, കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ ജ്യോതിരാജ് തുടങ്ങിയവർ പങ്കെടുത്തു.