parssala-block-panchayath

പാറശാല: പ്രശസ്ത കർണ്ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാളിന്റെ സ്മരണാർത്ഥം പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ആരംഭിക്കുന്ന പൊന്നമ്മാൾ സ്മാരക ലൈബ്രറിയിലേക്ക് പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനവും, പുസ്തക സമാഹരണത്തിനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മന്ത്രിയുടെ വസതിയായ റോസ് ഹൗസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പെഴ്‌സൺ എൽ. വിനുതകുമാരി, എസ്. ആര്യദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായവൈ.സതീഷ്, റാഹില ആർ.നാഥ്‌, കുമാർ, ഷിനി.എം, ശാലിനി സുരേഷ്, രേണുക എന്നിവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആൽവേഡിസ സ്വാഗതവും സെക്രട്ടറി എസ്.സോളമൻ നന്ദിയും പറഞ്ഞു. ലൈബ്രറിക്ക് ആവശ്യമുള്ള പുസ്തകങ്ങൾ പൊതുസമൂഹത്തിൽ നിന്ന് സ്വീകരിക്കും.