p

തിരുവനന്തപുരം: കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാതൃകയിൽ സംസ്ഥാനത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രൂപീകരിച്ചത് ധനവകുപ്പിന്റെ ശക്തമായ എതിർപ്പ് മറികടന്നെന്ന് സൂചന.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആവർത്തനബാദ്ധ്യതയുണ്ടാക്കുന്ന തസ്തിക സൃഷ്ടിക്കലിനെ ധനവകുപ്പ് എതിർത്തു. മാത്രമല്ല ഇൗ വിഭാഗത്തിനായി ഒരുക്കേണ്ട അടിസ്ഥാന സൗകര്യത്തിനായി എത്രചെലവാകുമെന്ന് രൂപീകരണ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ലെന്ന സാങ്കേതികപ്പിഴവും ചൂണ്ടിക്കാട്ടിയിരുന്നു.

പൊലീസ് മേധാവിയുടെ ശുപാർശപ്രകാരം പുതിയ വിഭാഗം രൂപീകരിക്കുന്നതിനുള്ള വാർഷിക ബാദ്ധ്യത 25.53 കോടിയാണ്.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയാണ് മേധാവി. 21 മിനിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെ 453 പേരാണ് സംഘത്തിലുണ്ടാകുക. 233 തസ്തികകൾ സൃഷ്ടിക്കണം. ഇത് അനിവാര്യമാണോയെന്നതായിരുന്നു ധനവകുപ്പിന്റെ നിലപാട്.