ddd

ക​ണ്ണൂ​ർ​:​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​ദ​മ്പ​തി​ക​ൾ​ ​പി​ടി​യി​ലാ​യതിന് പിന്നാലെ ​മ​റ്റൊ​രു​ ​ദ​മ്പ​തി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്നു​പേ​ർ​ ​കൂ​ടി​ ​അ​റ​സ്റ്റിലാ​യി.​ ​ക​ണ്ണൂ​ർ​ ​സി​റ്റി​ ​മ​ര​ക്കാ​ർ​ ​ക​ണ്ടി​ ​ചെ​റി​യ​ ​ചി​ന്ന​പ്പ​ന്റെ​വി​ടെയിൽ​ ​അ​ൻ​സാ​രി​ ​(33​),​ ഭാ​ര്യ​ ​ഷ​ബ്‌​ന​യെ​ന്ന​ ​ആ​തി​ര​യു​മാ​ണ് ​(26​)​ ​പി​ടി​യി​ലാ​യ​ത്.​ ഇ​വ​രോ​ടൊ​പ്പം​ ​പ​ഴ​യ​ങ്ങാ​ടി​ ​സി.​എ​ച്ച്.​ഹൗ​സി​ൽ​ ​മൂ​രി​ക്കാ​ട് ​വീ​ട്ടി​ൽ​ ​ശി​ഹാ​ബ് ​(35​)​ ​എ​ന്ന​ ​ടൂ​റി​സ്റ്റ് ​ബ​സ് ​ഡ്രൈ​വ​റും​ ​അ​റ​സ്റ്റി​ലാ​യി​ട്ടുണ്ട്.​ ​ക​ണ്ണൂ​ർ​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​നി​സാ​മി​ൽ​ ​നി​ന്ന്​ ​മ​യ​ക്കു​മ​രു​ന്ന് ​ചി​ല്ല​റ​യാ​യി​ ​വാ​ങ്ങി​ ​വില്പ​ന​ ​ന​ട​ത്തി​ ​വ​രി​ക​യാ​യി​രു​ന്നു​ ​ഇ​വ​ർ.​

അ​ൻ​സാ​രി​യും​ ​ഭാ​ര്യ​ ​ഷ​ബ്‌​ന​യും 250​ ​ഗ്രാം​ ​എം.​ഡി.​എം​ ​എ​ ​നി​സാ​മി​ന്റെ​ ​സം​ഘ​ത്തി​ൽ​ ​നി​ന്നും​ ​കൈ​പ്പ​റ്റി​യ​താ​യും​ ​ഇ​തി​ന്റെ​ ​വി​ല​ ​നി​സാ​മി​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ക്ഷേ​പി​ച്ച​താ​യും​ ​ക​ണ്ണൂ​ർ​ ​എ.​സി.​പി​ ​പി.​പി.​ ​സ​ദാ​ന​ന്ദ​ൻ​ ​പ​റ​ഞ്ഞു.​നി​സാം​ ​ഇ​വ​രെ​ ​ഇ​ട​നി​ല​ക്കാ​രാ​യി​ ​ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​
മ​ര​ക്കാ​ർ​ ​ക​ണ്ടി​ ​സ്വ​ദേ​ശി​യാ​യ​ ​അ​ൻ​സാ​രി​ ​ദു​ബൈ​യി​ലും​ ​ഖ​ത്ത​റി​ലു​മു​ണ്ടാ​യി​രു​ന്നു​. ​ഇ​തി​നി​ട​യി​ലാ​ണ് ​എം.​ഡി​ ​എം.​എ​ ​വി​ത​ര​ണ​ക്കാ​രു​മാ​യി​ ​ബ​ന്ധ​മു​ണ്ടാ​ക്കി​യ​ത്. ​ക​ഞ്ചാ​വ് ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​ഇ​യാ​ൾ​ ​രാ​സ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ക്കാ​നും​ ​വി​ത​ര​ണം​ ​ന​ട​ത്താ​നും​ ​തു​ട​ങ്ങു​ക​യാ​യി​രു​ന്നു​. ​നി​സാ​മു​മാ​യി​ ​പ്ര​തി​ദി​നം​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഇ​ട​പാ​ട് ​ഇ​യാ​ൾ​ ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ​പൊ​ലി​സ് ​പ​റ​ഞ്ഞു.
ല​ഹ​രി​മ​രു​ന്ന് ​വി​ല്പ​ന​യ്ക്കി​ടെ​ ​അ​ൻ​സാ​രി​യും​ ​ഭാ​ര്യ​ ​ഷ​ബ്‌​ന​യു​ടെ​ ​സ​ഹോ​ദ​ര​നും​ ​എ​ക്‌​സൈ​സ് ​പി​ടി​യി​ലാ​യി​ ​ജ​യി​ല​​ന​ക​ത്താ​യി​രു​ന്നു.​ ​ഇ​വി​ടെ​ ​നി​ന്നും​ ​അ​ൻ​സാ​രി​ ​നി​ർ​ദ്ദേ​ശി​ച്ച​ ​പ്ര​കാ​രം​ ​ഭാ​ര്യ​ ​ഷ​ബ്‌​ന​ ​നി​സാ​മു​മാ​യി​ ​ഫോ​ണി​ൽ​ ​വാ​ട്‌​സ് ​അ​പ്പ് ​കോ​ളി​ൽ​ ​ബ​ന്ധ​പ്പെ​ട്ടു​ ​നി​സാ​മി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ല​ഹ​രി​ ​വി​ല്പ​ന​ ​തു​ട​രു​ക​യാ​യി​രു​ന്നു.​