dd

കാ​സ​ർ​കോ​ട്:​ ​മ​ഞ്ചേ​ശ്വ​രം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​ന​ട​പ​ടി​ ​ക​ർ​ശ​ന​മാ​ക്കി.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നി​ര​വ​ധി​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​പ്പെ​ട്ട​ ​പ​തി​ന​ഞ്ചോ​ളം​ ​പ്ര​തി​ക​ൾ​ക്കെ​തി​രെ​ ​കാ​പ്പ​ ​ചു​മ​ത്താ​ൻ​ ​മ​ഞ്ചേ​ശ്വ​രം​ ​പൊ​ലീ​സ് ​ന​ട​പ​ടി​ ​തു​ട​ങ്ങി.​ ​ഒ​രു​ ​മാ​സ​ത്തി​നി​ടെ​ ​മൂ​ന്നു​പേ​ർ​ക്കാ​ണ് ​കാ​പ്പ​ ​ചു​മ​ത്തി​യ​ത്.​ ​ര​ണ്ട് ​പേ​രെ​ ​കാ​പ്പ​ ​നി​യ​മ​ ​പ്ര​കാ​രം​ ​ജ​യി​ലി​ല​ടി​ച്ചു.​ ​ഒ​രാ​ളെ​ ​നാ​ടു​ക​ട​ത്തി.
വ​ധ​ശ്ര​മം​ ​അ​ട​ക്കം​ ​എ​ട്ടോ​ളം​ ​കേ​സു​ക​ളി​ൽ​പ്പെ​ട്ട​ ​മൊ​ർ​ത്ത​ണ​യി​ലെ​ ​അ​സ്‌​ക്ക​ർ​ ​(​ 29​),​ ​മി​യാ​പ്പ​ദ​വ് ​ബാ​ളി​യൂ​രി​ലെ​ ​ഇ​ബ്രാ​ഹിം​ ​അ​ർ​ഷാ​ദ് ​(​ 30​)​ ​എ​ന്നി​വ​രെ​യാ​ണ് ​കാ​പ്പ​ ​ചു​മ​ത്തി​ ​ജ​യി​ലി​ല​ട​ച്ച​ത്.​ ​നി​ര​വ​ധി​ ​മോ​ഷ​ണ​ക്കേ​സു​ക​ളി​ലും​ ​വ​ധ​ശ്ര​മ​കേ​സു​ക​ളി​ലും​ ​പ്ര​തി​യാ​യ​ ​ഉ​പ്പ​ള​യി​ലെ​ ​റൗ​ഫ് ​എ​ന്ന​ ​മീ​ശ​ ​റൗ​ഫി​നെ​(​ 41​ ​)​ ​നാ​ടു​ക​ട​ത്തി.​ ​പൊ​ലീ​സ് ​സം​ഘ​ത്തെ​ ​കാ​റി​ടി​ച്ചു​ ​കൊ​ല്ലാ​ൻ​ ​ശ്ര​മി​ച്ച​ ​ഉ​പ്പ​ള​ ​പ​ത്വാ​ടി​യി​ലെ​ ​ആ​ഷി​ഖ് ​(22​)​ ​പൊ​ലീ​സ് ​സം​ഘ​ത്തി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​വെ​ടി​വെ​പ്പ്,​ ​വ​ധ​ശ്ര​മം,​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​ക​ൽ,​ ​വീ​ട്ടി​ൽ​ ​ക​യ​റി​ ​ഭീ​ഷി​പ്പെ​ടു​ത്ത​ൽ​ ​തു​ട​ങ്ങി​യ​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് ​കാ​പ്പ​ ​ചു​മ​ത്താ​ൻ​ ​പൊ​ലീ​സ് ​നീ​ക്കം​ ​തു​ട​ങ്ങി​യ​ത്.​ ​ഇ​വ​രു​ടെ​ ​കേ​സു​ക​ളു​ടെ​ ​രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ച്ചു​വ​രു​ന്നു.​ ​കാ​സ​ർ​കോ​ട് ​ഡി​വൈ.​എ​സ്.​പി.​ ​പി.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​നാ​യ​ർ,​ ​മ​ഞ്ചേ​ശ്വ​രം​ ​സ്റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​ർ​ ​എ.​ ​സ​ന്തോ​ഷ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘ​മാ​ണ് ​ഗു​ണ്ടാ​ ​സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​യ​ത്.