cv-anusmaranam

പാറശാല:സി.വി.രാമൻപിള്ളയുടെ നൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് ആറയൂർ സി.വി.ആർ ആർട്സിന്റെ നേതൃത്വത്തിൽ ശതാബ്ദി അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു.കെ.ആൻസലൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രൊഫ.വി.മധുസൂദനൻ നായർ സി.വി.ശതാബ്ദി അനുസ്‌മരണം നടത്തി.സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ,ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി, കവി പ്രൊഫ.മധുസൂദനൻ നായർ, കഥകളി ആചാര്യൻ മാർഗി വിജയൻ എന്നിവർക്ക് സി.വി.സ്മാരക പുരസ്കാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ സി.വി.ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാലൻ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.സലൂജ, ആറയൂർ എൽ.വി.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ്, ചെങ്കൽ ഹൗസിംഗ് സഹകരണ സംഘം അംഗം ചെങ്കൽ ഋഷികേശൻ നായർ എന്നിവർ സംസാരിച്ചു. സി.വി.ആർ ആർട്സ് പ്രസിഡന്റ് ജി.വാസുദേവൻ നായർ സ്വാഗതവും ജനറൽ സെക്രട്ടറി ബി.മോഹനകുമാർ നന്ദിയും പറഞ്ഞു.