കിളിമാനൂർ:ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് സമ്മേളനത്തിന്റെ ഭാ​ഗമായി പോങ്ങനാട് പൊതുസമ്മേളനം സംഘടിപ്പിച്ചു.സി.പി.എം ജില്ലാ സെക്രട്ടറിയറ്റം​ഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എ.ആർ. നിയാസ് അദ്ധ്യക്ഷത വഹിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി പ്രമോഷ്,പ്രസിഡന്റ് വി.വിനീത്,സി.പി.എം ജില്ലാകമ്മറ്റിയം​ഗം മടവൂർ അനിൽ,ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ,‍ഡി രജിത്,ബി.പ്രേമചന്ദ്രൻ,ശ്രദ്ധ തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി ജെ.ജിനേഷ് സ്വാ​ഗതവും എ.ആർ അനൂപ് നന്ദിയും പറഞ്ഞു