ചേരപ്പള്ളി : സി.പി.ഐ പറണ്ടോട് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള പുറുത്തിപ്പാറ ബ്രാഞ്ച് സമ്മേളനം 27ന് ശ്രീധരൻ നഗറിൽവച്ച് നടക്കും. മുൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും.മീനാങ്കൽ കുമാർ, എം.എസ്. റഷീദ്, ഉഴമലയ്ക്കൽ ശേഖരൻ, പുറുത്തിപ്പാറ സജീവ്, ജി. രാമചന്ദ്രൻ, ഷിജു സുധാകരൻ, ഐത്തി അശോകൻ, ജി. സന്തോഷ്, എ. കൃഷ്ണൻ, മീനാങ്കൽ സന്തോഷ്, മലയടി വിജയകുമാർ, ഐത്തി സനൽ, വി.എസ്. സുനിൽകുമാർ, എ. സലാഹുദ്ദീൻ, ആഷിഖ് ബി. സജീവ്, റീജാസ് പറണ്ടോട്, എം.എസ്. മനോഹരൻ, ശ്രീകല, ഉദയകൃഷ്ണൻ, വത്സല കുമാരി, വിമൽ എസ്.ആർ. എന്നിവർ പങ്കെടുക്കും.