thozhil

വിതുര:വിതുര പഞ്ചായത്തിലെ ആനപ്പാറ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിസംഗമം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു.ആനപ്പാറ വാർഡ്മെമ്പർ വിഷ്ണുആനപ്പാറ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,തേവിയോട് വാ‌ർഡ്മെമ്പർ സന്ധ്യാജയൻ,മണിതൂക്കി വാ‌ർഡ്മെമ്പർ ലൗലി .ജെ.എസ്,കൊപ്പം വാ‌ർഡ് മെമ്പർ നീതുരാജീവ്,കല്ലാർ വാ‌ർഡ്മെമ്പർ സുനിത.ഐ.എസ്,ബോണക്കാട് വാ‌ർഡ്മെമ്പർ വൽസല,തള്ളച്ചിറ വാർഡ് മെമ്പർ സിന്ധു, പേപ്പാറ വാർഡ്മെമ്പർ ലതാകുമാരി എന്നിവർ പങ്കെടുത്തു.മുതിർന്ന തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു.