
കിളിമാനൂർ:പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു കൊണ്ട് കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി ഗിരി കൃഷ്ണൻ,കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് എസ്.അജിത റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് മെമ്പർ സജികുമാർ,വാർഡ് മെമ്പർമാരായ കൊട്ടറ മോഹൻ കുമാർ,ബീന,എസ്.എം.സി ചെയർമാൻ യു.എസ്.സുജിത്,ഡെപ്യൂട്ടി എച്ച്.എം ഡോ:എൻ.അനിൽ കുമാർ,സീനിയർ എച്ച്.എസ്.എസ്.ടി.രാഖി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ.ജെ. റോബിൻ ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റാണി നന്ദിയും പറഞ്ഞു.