നാഗർകോവിൽ: കൊല്ലങ്കോട് തൂക്ക മഹോത്സവത്തിന് നാളെ കൊടിയേറും. നാളെ രാവിലെ 7ന് തൃക്കൊടിമര ഘോഷയാത്ര, ഉച്ചയ്ക്ക് 2ന് വെങ്കഞ്ഞി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്. രാത്രി 7ന് തൃക്കൊടിയേറ്റ്, 8ന് തൂക്കം മഹോത്സവം ഉദ്ഘാടനം. തമിഴ്നാട് ഗവർണർ ആർ.എൻ.രവി, കേന്ദ്രമന്ത്രി എൽ.മുരുകൻ എന്നിവർ വിശിഷ്ടാതിഥികളാകും. 27ന് വൈകിട്ട് 3ന് ഓട്ടൻതുള്ളൽ.7ന് ഗാനമേള. 28ന് രാവിലെ 8 ന് തൂക്കക്കാരുടെ വൈദ്യപരിശോധന, രാത്രി 8ന് ബാലെ. 29ന് രാവിലെ 8.30ന് തൂക്ക നേർച്ച നറുക്കെടുപ്പ്, കാപ്പുകെട്ട്, രാത്രി 9ന് നമസ്കാരം. 10.30ന് നൃത്തനാടകം.30ന് രാവിലെ 9.30ന് ആത്മീയ പ്രഭാഷണപരമ്പര ഉദ്ഘാടനം, ചടങ്ങിൽ സ്വാമി ചൈതന്യ നന്ദജി മഹാരാജ് (വിവേകാനന്ദ ആശ്രമം, വെള്ളിമല) പങ്കെടുക്കും. രാത്രി 7.30ന് ഗാനമേള.10.30ന് കഥകളി.31ന് രാത്രി 7ന് സാംസ്കാരിക സമ്മേളനം.10.30ന് കഥകളി.1ന് രാത്രി 7ന് ഗാനമേള.10.30ന് നൃത്തനാടകം.
2ന് രാവിലെ 7.30ന് തൂക്കക്കാരുടെ ഉരുൾ നേർച്ച, രാത്രി 10.30ന് നാടകം.3ന് രാവിലെ 5.30ന് തൂക്കക്കാരുടെ സാഗര സ്നാനം,12.15ന് കളരിപ്പയറ്റ്, വൈകിട്ട് 6ന് വണ്ടിയോട്ടം,10.30ന് നവരസാഞ്ജലി.4ന് രാവിലെ 4.30ന് മുട്ടുകുത്തി നമസ്കാരം,5ന് പച്ചപ്പന്തലിൽ എഴുന്നള്ളത്ത്, 6.30ന് തൂക്ക്നേർച്ച ആരംഭം. തൂക്ക് നേർച്ച അവസാനിച്ചശേഷം വില്ലിൻ മുട്ടിൽ കുരുതി തർപ്പണത്തോടെ മഹോത്സവം സമാപ്പിക്കും. ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.