photo

പാലോട്: അന്നം തരുന്ന കർഷകരെയാണ് നമ്മൾ ആദരിക്കേണ്ടതെന്നും അവരാണ് ഏറ്റവും വലിയ സെലിബ്രിറ്റികളെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. ആനാട് ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയുടെ ഒന്നാം വാർഷിക ആഘോഷമായ 'കേരോത്സവം - ഗ്രാമവിളബംരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തെ മുന്നോട്ടു കൊണ്ടുപോകാൻ കാർഷികമേഖലയ്ക്ക് സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നുണ്ടെന്നും 882 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബഡ്ജറ്റിൽ നീക്കിവച്ചിരിക്കുന്നതെന്നും അദ്ധ്യക്ഷത വഹിച്ച ഡി.കെ.മുരളി എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ഷൈലജ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. എം രാജു, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ ജോർജ് അലക്‌സാണ്ടർ, ഡെപ്യൂട്ടി ഡയറക്ടർമാരായ ബൈജു സൈമൺ, സി.എൽ.മിനി, അസിസ്റ്റന്റ് ഡയറക്ടർ ജോമി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.