general

ബാലരാമപുരം:സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി കല്ലിയൂർ പഞ്ചായത്തിൽ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവർത്തകർക്കുള്ള യൂണിഫോം വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ നിർവഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സരിത, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എ.മിനി,പ്രീതാറാണി,എൽ.മിനി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ലതകുമാരി, ആർ. ജയലക്ഷ്മി, കെ. വസുന്ധരൻ, മെമ്പർ എം.സോമശേഖരൻ,പഞ്ചായത്ത് സെക്രട്ടറി എം. ജയകുമാർ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ ജെ. ആർ അനിതകുമാരി നന്ദിയും പറഞ്ഞു.