
ബാലരാമപുരം : ബാലരാമപുരം നോർത്ത് ലോക്കൽ കമ്മിറ്റി ബാലരാമപുരം ജംഗ്ഷനിൽ സംഘടിപ്പിച്ച ഇ.എം.എസ് – എ.കെ.ജി അനുസ്മരണ യോഗം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എം.ബഷീർ,എസ്.കെ.പ്രീജ, ഏര്യ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,ലോക്കൽ സെക്രട്ടറി എം. എച്ച്. സാദ്ദിഖ് അലി എന്നിവർ സംസാരിച്ചു.