photo

പാലോട്:വാമനപുരം ബ്ലോക്ക്‌ പഞ്ചായത്തിന്റെയും നന്ദിയോട്‌ ഗ്രാമപഞ്ചായത്തിന്റെയും പാലോട്‌ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ക്ഷയരോഗദിനാചരണം സംഘടിപ്പിച്ചു. ബോധവത്കരണ റാലി നന്ദിയോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശൈലജ രാജീവൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. ടി.ബി രോഗ നിർണ്ണയത്തിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്ന ലാബ്‌ ടെക്നീഷ്യന്മാരേയും ഫാർമ്മസിസ്റ്റുകളെയും കഫ പരിശോധനയ്ക്ക്‌ കൂടുതൽ സാമ്പിൾ ലഭ്യമാക്കിയ ആശാവർക്കർ അനിതകുമാരിയെയും വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. കോമളം ആദരിച്ചു.പാലോട്‌ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജോർജ്ജ്‌ മാത്യു,ഹെൽത്ത്‌ ഇൻസ്പെക്ടർ ഷിബു, പബ്ലിക്ക്‌ ഹെൽത്ത്‌ നഴ്സ്‌ അനിതകുമാരി, ബീന അജ്മൽ എന്നിവർ സംസാരിച്ചു. കുടുംബശ്രീ, ആശ അങ്കണവാടി പ്രവർത്തകർ,ആരോഗ്യ പ്രവർത്തകർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.