വെഞ്ഞാറമൂട്: കാർഷിക മേഖലയ്ക്കും കുടിവെള്ളത്തിനും പ്രാധാന്യം നൽകി നെല്ലനാട് പഞ്ചായത്ത് ബഡ്ജറ്റ് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ അവതരിച്ചു. 61,53,08,832 രൂപ വരവും 60,96,90,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജജറ്റാണ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്ക് (20 കോടി), കുടിവെള്ളം (18 കോടി), പഞ്ചായത്ത് ഓഫിസ് കെട്ടിട സമുച്ചയം (3 കോടി), മാർക്കറ്റ്, ടൗൺ കോംപ്ലക്സ് (2 കോടി), ടൗൺ ഹാൾ (3 കോടി), പാർപ്പിടം (3.2 കോടി), ദാരിദ്ര്യ ലഘൂകരണം (15 കോടി), പട്ടികജാതി വികസനം (1 കോടി), പൊതുമരാമത്ത് (5 കോടി), ബൈപ്പാസ് റോഡ് നിർമ്മാണം (25 ലക്ഷം) എന്നിങ്ങനെയാണ് ബഡ്ജറ്റിൽ വിലയിരുത്തിയിരിക്കുന്നത്.