മുടപുരം: രാജ്യത്തെ രക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പൊതു പണിമുടക്കിൽ കശുഅണ്ടി തൊഴിലാളികൾ പങ്കെടുക്കും.വാളക്കാട് കശുഅണ്ടി ഫാക്ടറിക്കു മുന്നിൽ സംഘടിപ്പിച്ച യോഗത്തിൽ വച്ചാണ് തൊഴിലാളികൾ ഇത്‌ പ്രഖ്യാപിച്ചത്. യോഗം സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഭാരവാഹിയും പഞ്ചായത്തു പ്രസിഡന്റുമായ എ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. കോ ഒാർഡിനേഷൻ കമ്മിറ്റി കൺവീനർ എ.അൻഫാർ, വാളക്കാട് സന്തോഷ്, ആർ.രാജൻ നവമാദ്ധ്യമ കൺവീനർ അരുൺ അവനവഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.