laharivirudha

തിരുവനന്തപുരം: സർക്കാർ പ്രാദേശിക ഭാഷാ പരിശീലന കേന്ദ്രത്തിൽ നടത്തിയ ലഹരിവിരുദ്ധ കാമ്പെയിൻ വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ടു കോടി രൂപ അനുവദിച്ച വി.കെ. പ്രശാന്ത് എം.എൽ.എയെ കോളേജ് യൂണിയനും അദ്ധ്യാപക രക്ഷാകർതൃ സമിതിയും ചേർന്ന് ആദരിച്ചു.വാർഡ്‌ കൗൺസിലർ മേരി പുഷ്പം അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇൻസ്‌ട്രക്ടറുടെ ചാർജ് വഹിക്കുന്ന ബീന.ടി സ്വാഗതം പറഞ്ഞു. എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസർ വി.ജി.സുനിൽ കുമാർ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. കോളേജ് യൂണിയൻ ചെയർമാൻ അഖിൽ രാജൻ.ആർ.പി,പൂർവവിദ്യാർത്ഥി സംഘടനാ പ്രതിനിധി ശ്രീരാജ്, ഇൻസ്‌ട്രക്ടർ മിനി.പി.ഐ, സ്റ്റാഫ് സെക്രട്ടറി ബി.കെ.വിനോദ് എന്നിവർ സംസാരിച്ചു.ഇൻസ്‌ട്രക്ടർ പഞ്ചമി.എം.എസ് നന്ദി പറഞ്ഞു.