dd

നെയ്യാറ്റിൻകര:പെരുങ്കടവിള ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്രധാന ജലസ്രോതസുകൾ, നീർച്ചാലുകൾ, തോടുകൾ, കളങ്ങൾ തുടങ്ങിയവ നവീകരിച്ച് ഉപയോഗപ്പെടുത്തുന്നതിനായുളള ഇനി ഞാൻ ഒഴുകട്ടെ സമഗ്ര പദ്ധതിയ്ക്ക് തുടക്കമായി. പെരുങ്കടവിള വാർഡിലെ അക്കുറ്റി വിളാകം - മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള തോട് നവീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ പദ്ധതിയ്ക്ക് തുടക്കമിട്ടു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്, ഗ്രാമപഞ്ചായത്ത് അംഗം സുജിത്ത്,അസി.സെക്രട്ടറി രഞ്ചിത്ത്, എൻ.ആർ. ഇ.ജി. അസി. എൻജിനിയർ ആതിര,ഷിബു,ലത തുടങ്ങിയവർ പങ്കെടുത്തു.