ആറ്റിങ്ങൽ: ഡീസൽ വില ക്രമാതീതമായി കൂടിയിട്ടും ബസ് ചാർജ് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ നടത്തിയ അനിശ്ചിതകാല സമരം ആറ്റിങ്ങലിൽ വിദ്യാർ‌ത്ഥികളടക്കമുള്ള യാത്രക്കാരെ വലച്ചു.

ആറ്റിങ്ങൽ കേന്ദ്രീകരിച്ച് ഒരു ബസ്സുപോലും ഓടിയില്ല. ബസ് സമരം മുതലെടുത്ത് ടെമ്പോകൾ സർവീസ് നടത്തി. അമിത ചാർജാണ് ഇവർ ഈടാക്കിയതെന്ന് യാത്രക്കാർ പറഞ്ഞു. ചിറയിൻകീഴ്,​ കല്ലമ്പലം- വർക്കല,​ വെഞ്ഞാറമൂട്,​ വക്കം റൂട്ടുകളിലാണ് യാത്രക്കാർ ഏറെ വലഞ്ഞത്. സാധാരണ ആറ്റിങ്ങൽ സ്വകാരിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഈ മേഖലയിലേയ്ക്ക് അഞ്ചുമിനിട്ട് ഇടവിട്ട് ബസ് സർവീസ് നടത്തി വന്നിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ബസ് ഉടകൾ പറഞ്ഞു.