
ആറ്റിങ്ങൽ: കൊയ്ത്തുപാട്ടും കൈതാളവും തീർത്ത ആരവത്തിന്റെ പശ്ചാലത്തിൽ പള്ളിയറ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടന്നു.ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റിവ് സൊസൈറ്റിയാണ് പള്ളിയറയിൽ പാടശേഖരം പാട്ടത്തിനെടുത്ത് കൃഷി ചെയ്തത്.കാർഷിക രംഗത്ത് മാതൃക സൃഷ്ടിച്ച അവനവഞ്ചേരി ഗവ.എച്ച്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും ഈ കാർഷിക സംരംഭത്തിൽ പങ്കാളികളായി.ഒ.എസ്. അംബിക എം.എൽ.എ,മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ്,ബ്ലോക്ക് പഞ്ചായത്ത് അംഗം കരുണാകരൻ നായർ,പഞ്ചായത്ത് മെമ്പർ അനിൽ കുമാർ,അവനവഞ്ചേരി ഗവ.എച്ച്.എസ് എസ്.പി.സി കോർഡിനേറ്റർ എൻ.സാബു, പി.ടി.എ പ്രസിഡന്റ് പ്രഭൻ, ഇടയ്ക്കോട് ഗവ.എൽ.പി.എസ് എച്ച്.എം. ജയകുമാർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി,ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ, സബീല, സിന്ധുകുമാരി, ശംഭു, സജിൻ, ബിന്ദു എന്നിവർ പങ്കെടുത്തു.