വർക്കല:ശാന്തിവനം കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് കോൺഗ്രസ് നേതാവും വർക്കല നഗരസഭാ കൗൺസിലറുമായ പി.എം ബഷീർ അർഹനായി.കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായിരുന്ന എൻ.ശശിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് 27 ന് രാവിലെ 10ന് വർക്കല മൈതാനത്ത് ശാന്തിവനം ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് അഡ്വ.അടൂർ പ്രകാശ് എം.പി പുരസ്കാരം നൽകും.തുടർന്ന് മടവൂർ പുലിയൂർകോണത്ത് ചരുവിള വീട്ടിൽ രോഗിയായ സുജിത്തിന് ചികിത്സാ സഹായമായി ശാന്തിവനം നൽകുന്ന 50000 രൂപ അഡ്വ.വി.ജോയി എം.എൽ.എ നൽകും. ശിവഗിരി മഠം ശാരദാനന്ദ സ്വാമി കിടപ്പുരോഗികൾക്ക് വീൽചെയർ വിതരണം ചെയ്യും. വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം ലാജി പഠനോപകരണങ്ങൾ വിതരണം ചെയ്യും. മുൻ എം.എൽ.എ വർക്കല കഹാർ മുഖ്യാതിഥിയായിരിക്കും.