
ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ സർവീസ് സഹകരണ ബാങ്ക് ആരംഭിക്കുന്ന അംബുലൻസിന്റെ ഫ്ലാഗ് ഓഫും മൊബൈൽ ഫ്രീസറിന്റെ ഉദ്ഘാടനവും മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. രാമു അദ്ധ്യക്ഷത വഹിച്ചു. ഒ.എസ്. അബിക എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജർണ്ണയിൽ സിംഗ്, അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ്) പുഷ്പലത, സഹകരണ സംരക്ഷണ മുന്നണി കൺവീനർ അഡ്വ. എസ്.ലെനിൻ, കൗൺസിലർ ആർ.രാജു , ബാങ്ക് പ്രസിഡന്റ് എം. മുരളീധരൻ എന്നിവർ സംസാരിച്ചു.