വെള്ളനാട്: വെള്ളനാട് പഞ്ചായത്തിലെ മുണ്ടേല അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,ജില്ലാ പ‍ഞ്ചായത്തംഗം വെള്ളനാട് ശശി, പഞ്ചായത്തംഗങ്ങളായ എസ്.അനിത,കടുവാക്കുഴി ബിജുകുമാർ,അനൂപ് ശോഭൻ,കെ‌ാങ്ങണം ശ്രീകുമാർ,ഐ.സി.ഡി.എസ് സൂപ്പർവൈസർ സുമം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ശ്യാമപ്രസാദ് മുഖർജി നാഷനൽ റർബൺ മിഷൻ ഫണ്ട് 10 ലക്ഷം, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തെ‌ാഴിലുറപ്പ് പദ്ധതി ഫണ്ട് 5 ലക്ഷം, പഞ്ചായത്ത് ഫണ്ട് ഒരു ലക്ഷം രൂപ എന്നിവ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.