വർക്കല: കാപ്പിൽ ഭഗവതി (ഭദ്രകാളി) ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 26ന് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ മുതൽ ക്ഷേത്രചടങ്ങുകൾക്ക് പുറമെ ഗണപതിഹോമം, അഭിഷേകം, ഭാഗവതപാരായണം തുടങ്ങിയവ ഉണ്ടായിരിക്കും. 26ന് രാവിലെ 8.30ന് കഞ്ഞിസദ്യ, രാത്രി 8.30ന് മ്യൂസിക്കൽ എന്റർടെയിൻമെന്റ് ഷോ. 27ന് രാത്രി 7.10ന് ചാക്യാർകൂത്ത്, 8.30ന് കൊല്ലം വിപഞ്ചിക ഡാൻസ് അക്കാഡമിയുടെ നൃത്തസന്ധ്യ. 28ന് വൈകിട്ട് 6ന് പരവൂർ സംഗീതസഭയുടെ സംഗീതസദസ്, രാത്രി 8.10ന് കർമ്മ ഡാൻസ് ഗ്രൂപ്പിന്റെ നൃത്തനൃത്യങ്ങൾ. 29ന് വൈകിട്ട് 5.45ന് ഗീതാപാരായണം, രാത്രി 8.30ന് ഗന്ധർവസംഗീതം ഓർക്കസ്ട്രയുടെ കരോക്കെ ഗാനമേള. 30ന് രാത്രി 7.15ന് തോറ്റംപാട്ട്, 8.30ന് ജി.ദേവരാജൻ മാസ്റ്റർ മ്യൂസിക് ഗ്രൂപ്പിന്റെ കരോക്കെ ഗാനമേള. 31ന് 11.30ന് അന്നദാനം, രാത്രി 8.30ന് ഐശ്വര്യ എസ്.കുമാറിന്റെ നൃത്തസന്ധ്യ. ഏപ്രിൽ 1ന് രാവിലെ 11.30ന് സമൂഹസദ്യ, 6.30ന് പുഷ്പാഭിഷേകം, രാത്രി 8.30ന് രുദ്രാ മൈക്കിൾസിന്റെ നൃത്തനൃത്യങ്ങൾ ആന്റ് സിനിമാറ്റിക് ഡാൻസ്. 2ന് രാവിലെ 7.30ന് അഖണ്ഡനാമജപം, 11.30ന് അന്നദാനം, രാത്രി 9.30ന് തങ്കച്ചൻ വിതുര നയിക്കുന്ന ഡമാർപടാർ. 3ന് രാവിലെ 7.30ന് അശ്വതി പൊങ്കാല, 10ന് ആയില്യംഊട്ട്, 11ന് കഞ്ഞിസദ്യ, വൈകിട്ട് 4.30ന് ഓട്ടൻതുള്ളൽ, 6ന് ഐശ്വര്യവിളക്ക്, 6.30ന് അശ്വതിവിളക്ക്, 7.10ന് വലിയഉരുളി പായസം, 8ന് യക്ഷിഅമ്മക്കും മാടൻ തമ്പുരാനും പൂജ, തുടർന്ന് തിരുവനന്തപുരം ഗാനകൈരളിയുടെ ഗാനമേള. 4ന് രാവിലെ 7.30ന് ഉരുൾ, 9ന് ഓട്ടൻതുളളൽ, 10.30ന് കലശാഭിഷേകം, വൈകുന്നേരം 3ന് ഊരുചുറ്റ് ഘോഷയാത്ര, ഘോഷയാത്ര സമാപനത്തോടെ നെടുംകുതിരയെടുപ്പ്, രാത്രി 7.15ന് കുത്തിയോട്ടം, 9ന് പുളിമാത്ത് ശ്രീകുമാറിന്റെ കഥാപ്രസംഗം, 11.30ന് സേവ, വിളക്ക്, 12ന് തിരുമലചന്ദ്രൻ നയിക്കുന്ന താരമാമാങ്കം.