മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി അവതരിപ്പിച്ചു പൂർണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ 11,73,71,000 രൂപ വരവും 30,71,08,888 രൂപ ചെലവും 1,02,85,213 രൂപ മിച്ചവും പ്രതീക്ഷിക്കുന്നുണ്ട്.
സമ്പൂർണ പെൻഷൻ പഞ്ചായത്തായി വിളപ്പിൽ ഗ്രാമപഞ്ചായത്തിനെ മാറ്റും. ലൈഫ് പദ്ധതിക്കും, വന പുനരുദ്ധാരണ പദ്ധതിക്കും വേണ്ടി 2 കോടി, ഭൂരഹിതർക്ക് വസ്തു വാങ്ങുന്നതിനായി 20 ലക്ഷം, കളിക്കളം നിർമ്മിക്കുന്നതിന് വസ്തു വാങ്ങുന്നതിന് 16 കോടി, കടമ്പൂപാറ,ശാസ്താംപാറ പ്രദേശങ്ങൾ ചേർത്ത് ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കുന്നതിന് 20 ലക്ഷം രൂപ, ജലജീവൻ മിഷനു വേണ്ടി 15 ലക്ഷം രൂപയും ബഡ്ജറ്റിലുണ്ട്. ഏപ്രിൽ മാസം മുതൽ പഞ്ചായത്തിൽ നിന്നുള്ള എല്ലാ സേവനങ്ങൾക്കും ഹരിത കർമ്മസേനയുടെ യൂസർ ഫീസ് രസീത് നിർബന്ധമാക്കും.ബഡ്സ് സ്കൂൾ പ്രവർത്തനങ്ങൾക്കും 50 ലക്ഷവും അങ്കണവാടികളുടെ പ്രവർത്തനത്തിന് 56 ലക്ഷം,അങ്കണവാടികൾക്ക് ഭൂമി വാങ്ങുന്നതിന് 1 കോടി, വനിതാ ശിശു ക്ഷേമപദ്ധതികൾക്കായി 45 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 41.5 ലക്ഷം,വിദ്യാഭ്യാസ മേഖലയ്ക്ക് 35 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.