sandeep-vaachaspathi

തിരുവനന്തപുരം: മൂന്നുവർഷമെടുത്താലും കെ ഫോൺ പദ്ധതി പൂർത്തിയാകില്ലെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്‌പതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതുവരെ ഏകദേശം 35,000 കിലോമീറ്റർ കെഫോൺ കേബിളുകൾ സ്ഥാപിച്ചെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും കണക്കനുസരിച്ച് 11,906 കിലോമീറ്റർ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. 320 റൗട്ടറുകൾ വേണ്ടിടത്ത് സർക്കാർ വാങ്ങിയത് വെറും 102 എണ്ണമാണ്. ചൈനയിൽ നിന്ന് ബാക്കി റൗട്ടറുകൾ എത്താതെ പദ്ധതി പൂർത്തിയാക്കാനാവില്ല. ഈ വസ്‌തുതകൾ നിലനിൽക്കുമ്പോഴും ജൂണിൽ കെ-ഫോൺ പൂർത്തിയാകുമെന്ന പൊള്ളവാദങ്ങൾ നിരത്തി മുഖ്യമന്ത്രി ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സന്ദീപ് വാചസ്‌പതി കുറ്റപ്പെടുത്തി.