തിരുവനന്തപുരം:വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യയുടെ നേതൃത്വത്തിൽ ആഗോള താപനത്തിനെതിരെ ശനിയാഴ്ച ഭൗമ മണിക്കൂർ കാമ്പെയിൻ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി അന്നേദിവസം രാത്രി 8.30 മുതൽ 9.30 വരെ എല്ലാവരും സ്വന്തം ഭവനങ്ങളിലെയോ ജോലിസ്ഥാപനങ്ങളിലെയോ അനാവശ്യ ലൈറ്റുകൾ അണച്ച് കാമ്പെയിനിൽ പങ്കെടുക്കണമെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ സംസ്ഥാന ഡയറക്ടർ രഞ്ജൻ മാത്യു വർഗീസ് പറഞ്ഞു.ഊർജ്ജസംരക്ഷണത്തിന്റെ സന്ദേശമായി ശനിയാഴ്ച രാവിലെ 6.30ന് കവടിയാർ പാർക്കിൽ നിന്നാരംഭിക്കുന്ന സൈക്കിൾ റാലി പാളയം വഴി കനകക്കുന്ന് കൊട്ടാരത്തിൽ സമാപിക്കും.വൈകിട്ട് 5.30 മുതൽ മ്യൂസിയത്ത് ഇന്ററാക്ടിവ് കാമ്പെയിനും രാത്രി 8.30 മുതൽ 9.30 വരെ ലൈറ്റുകൾ അണച്ച് മെഴുകുതിരി തെളിക്കുകയും ചെയ്യും.