തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസ് വരുന്ന 3,4,5 തീയതികളിൽ തിരുവനന്തപുരത്തുവച്ച് ഐ.എ.എസ് മോക്ക് ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. റിട്ട. ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ കെ.പി. ഫാബിയനാണ് ഇന്റർവ്യൂ പാനലിന്റെ ചെയർമാൻ.മുൻ ഡി.ജി.പി ഹേമചന്ദ്രൻ, റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. മോഹൻദാസ് എന്നിവരും പാനൽ അംഗങ്ങളാണ്. ഇവരെക്കൂടാതെ ഇന്ത്യയിലെ മികച്ച ഐ.എ.എസ് ഫാക്കൽറ്റിമാരായ മനീഷ് ഗൗതം, ജോജോ മാത്യു എന്നിവരും പാനലിലുണ്ട്.സിവിൽ സർവീസ് മെയിൻ പരീക്ഷ പാസായി ധോൾപൂർഹൗസിൽ പേഴ്‌സണാലിറ്റി ടെസ്റ്റിന് പോകാൻ തയ്യാറെടുക്കുന്നവർക്ക് ഏകദേശം 50 മുതൽ 60 മാർക്ക് വരെ ഇന്റർവ്യൂവിന് കൂടുതൽ ലഭിക്കാനും ഈ മോക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന സൗജന്യ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് ഫോൺ: 9895074949.