vs-sivakumar

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച ഉത്തരവ് ധനവകുപ്പിൽ നിന്നും അടിയന്തരമായി പുറപ്പെടുവിപ്പിക്കണമെന്ന് ഡ്രെെവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടു. ഡ്രെെവേഴ്സ് യൂണിയൻ സംസ്ഥാന ഭാരവാഹികളുടെയും സംസ്ഥാനത്തെ 100 യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികളുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡ്രെെവേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 5ന് തിരുവനന്തപുരം മാർ ഇവാനിയോസ് കൺവെൻഷൻ സെന്ററിൽ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി സതീശനും പ്രതിനിധി സമ്മേളനം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവും ഉദ്ഘാടനം ചെയ്യും. എം.വിൻസെന്റ് എം.എൽ.എ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.