തിരുവനന്തപുരം : പ്രഭാത് ബുക്ക് ഹൗസിന്റെ സാംസ്‌കാരിക പ്രസ്ഥാനമായ പ്രഭാത് സാംസ്‌കാരിക സംഘം ഏർപ്പെടുത്തിയ പ്രഭാത് സാംസ്‌കാരിക സംഘം അവാർഡ് ഇന്ന് വൈകിട്ട് 4ന് ജോയിന്റ് കൗൺസിൽ ഹാളിൽ മന്ത്രി ആന്റണി രാജു വിതരണം ചെയ്യും.പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.കവി പ്രഭാവർമ്മ മുഖ്യപ്രഭാഷണം നടത്തും. പ്രഭാത് ബുക്ക് ഹൗസ് ജനറൽമാനേജർ എസ്. ഹനീഫാ റാവുത്തർ, പ്രഭാത് ബുക്ക് ഹൗസ് എഡിറ്റർ ഡോ. വള്ളിക്കാവ് മോഹൻദാസ്, പ്രഭാത് സാംസ്‌കാരിക സംഘം സെക്രട്ടറി പ്രൊഫ. എം.ചന്ദ്രബാബു,പ്രസിഡന്റ് നിർമ്മാല്യം കെ. വാമദേവൻ, ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ ദേവൻ പകൽക്കുറി, ശാന്താ തുളസീധരൻ, സി.പി.ഐ ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ, യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്യം, പ്രഭാത് സാംസ്‌കാരിക സംഘം ജോയിന്റ് സെക്രട്ടറി റഷീദ് ചുള്ളിമാനൂർ എന്നിവർ സംസാരിക്കും.
2019 ലെ അവാർഡിന് പ്രൊഫ.വിശ്വമംഗലം സുന്ദരേശന്റെ കനൽവഴിയിലെ കാൽപ്പാടുകൾ,ഡോ. എം.എ. കരിമിന്റെ മഹാന്മാരുടെ കുട്ടിക്കാലം എന്നീ കൃതികൾ അർഹമായി. 2020ൽ ലെ അവാർഡ് എൽ. ഗോപീകൃഷ്ണൻ രചിച്ച പ്രിൻസിപ്പൽ ഒളിവിൽ, നളിനി ശശിധരൻ എഴുതിയ യൂറോപ്പിലൂടെ ഒരു ആത്മീയയാത്ര എന്നീ കൃതികൾക്കാണ് ലഭിച്ചത്. അയ്യായിരം രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ശില്പവും ഉൾക്കൊള്ളുന്നതാണ് അവാർഡ്.