തിരുവനന്തപുരം:ജില്ലയിലെ പന്തലക്കോട് 110 കെ.വി.സബ്‌സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം 30ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.ഉച്ചയ്ക്ക് 2ന് വേറ്റിനാട് ഗാന്ധിസ്മാരക മണ്ഡപത്തിലാണ് പരിപാടി.മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജില്ലാകളക്ടർ ഡോ.നവ്‌ജ്യോത് ഖോസ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി .വി, ജില്ലബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയർമാനും എം.ഡിയുമായ ബി.അശോക്, പ്രസരണ വിഭാഗം ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ് എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. പ്രസരണ ശൃംഖലയിലെ വിവിധ സ്രോതസുകളിലേക്ക് നിലവിലുള്ള മറ്റ് സബ്‌സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഉയർന്ന വോൾട്ടതകളിലുണ്ടാകുന്ന വൈദ്യുതി തടസം ഇല്ലാതാക്കുകയാണ് പന്തലക്കോട് സ്വിച്ചിംഗ് സബ്‌സ്റ്റേഷന്റെ പ്രധാനലക്ഷ്യം. വെമ്പായം,പോത്തൻകോട്,കരകുളം പഞ്ചായത്തുകളിലെയും തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള ചില പ്രദേശങ്ങളിലെയും ഏകദേശം 27,000 ഉപഭോക്താക്കൾക്ക് ഇതിലൂടെ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കും.