ചേരപ്പള്ളി : മീനാങ്കൽ റബർ ഉത്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ബൗണ്ടർമുക്ക് സംഘം ഒാഫീസിൽ വച്ച് നടന്നു. റബർ ബോർഡ് ഡെവലപ്പ്മെന്റ് ഒാഫീസർ കുരുവിള ചെറിയാൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ഫീൽഡ് ഒാഫീസർ അരുണാജോർജ് മുഖ്യപ്രഭാഷണം നടത്തി. ഐത്തി സുരേന്ദ്രൻ, കെ.ബി. രാധാകൃഷ്ണൻ, പ്രദ്യുപ്‌നപണിക്കർ, കീഴ്പാലൂർ അജയകുമാർ, എം.എസ്. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി: കെ.ബി. രാധാകൃഷ്ണൻ (പ്രസിഡന്റ്), ഐത്തി സുരേന്ദ്രൻ (വൈസ് പ്രസിഡന്റ്), ഉരുളുകുഴി സോമൻ നായർ, കീഴ്‌പാലൂർ അജയകുമാർ, പ്രദ്യുപ്‌ന പണിക്കർ, സനൽകുമാർ, സരസ്വതി അമ്മ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.