പോത്തൻകോട്: കഴക്കൂട്ടത്ത് ഡ്രൈവറെ ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ലോറിയുടെ ഡ്രൈവർ പത്തനംതിട്ട തോട്ടപ്പുഴ സ്വദേശി സുജിത്തിനെയാണ് (31) ലോറിയുടെ വശത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ ഇന്നലെ രാവിലെ11 മണിയോടെ കണ്ടത്. ഗ്ലാസ് കയറ്റിവന്ന ലോറി കഴക്കൂട്ടം ചന്തവിള കിൻഫ്ര ഫിലിം പാർക്കിനു സമീപം നിറുത്തിയിട്ടിരിക്കുകയായിരുന്നു. ലോറിയിൽ തന്നെ ഉണ്ടായിരുന്ന കയർ ഉപയോഗിച്ചാണ് തൂങ്ങിയത്. ഇന്നലെ രാവിലെ യാത്രക്കാരാണ് സംഭവം കണ്ടത്. തുടർന്ന് കഴക്കൂട്ടം പൊലീസിൽ വിവരം അറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് ബന്ധുക്കൾ എത്തിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രണ്ട് മാസം മുമ്പായിരുന്നു സുജിത്തിന്റെ വിവാഹം. ലോറിക്കുള്ളിൽ നിന്ന് മദ്യക്കുപ്പി പൊലീസ് കണ്ടെത്തി.