പൂവാർ: ഗ്രാമീണ മേഖലയിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പൂവാർ റോട്ടറി ക്ലബും, പൊഴിയൂർ ശാന്തിനികേതൻ എജ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി കോളിറ്റി ഇംപ്രൂവ്മെന്റ് കോഴ്സ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9 ന് പൊഴിയൂർ ശാന്തിനികേതൻ ഓഡിറ്റോറിയത്തിൽ കെ. ആൻസലൻ എം.എൽ.എ കോഴ്സ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ തൂത്തൂർ സെന്റ് ജൂഡ്സ് കോളേജ് മലയാളവിഭാഗം മേധാവി വിന്നി ജി.സാഗോയെയും ചടങ്ങിൽ ആദരിക്കും. മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ, കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജുനൻ, പാറശാല ബ്ലോക്ക് പ്രസിഡന്റ് ബെൻ ഡാർവിൻ, ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ വി.ആർ. സലൂജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡേവിൾസ് മേരി, അസിസ്റ്റന്റ് ഗവർണർ രാജമണി, റോട്ടറി ക്ലബ് പ്രസിഡന്റ് രാജൻ വി,പൊഴിയൂർ, റോട്ടറി ഭാരവാഹികളായ ഡോ. സജികുമാർ, ഡോ.എസ്. രവീന്ദ്രൻ നായർ, എം. സിന്ധു കുമാർ, സി.മോൻസി തുടങ്ങിയവർ പങ്കെടുക്കും. 27 മുതൽ ഏപ്രിൽ 29 വരെയുള്ള ശനി,ഞായർ ദിവസങ്ങളിലാണ് ക്ലാസ്. പാഠപുസ്തക സമിതിയിലെ വിദഗ്ദ്ധർ ക്ലാസുകൾ എടുക്കും. രജിസ്ട്രേഷൻ ഫോ: 9947575503, 9895778716.