dd

തിരുവനന്തപുരം:ചാക്ക ഗവ. ഐ.ടി.ഐയിൽ സ്‌കിൽ ഹബ് ഇനിഷ്യേറ്റീവ് സ്‌കീമിൽ ടങ്സ്റ്റൺ ആർക്ക് വെൽഡിങ്, വെബ് ഡെവലപ്പർ ഷോർട്ട് ടെം കോഴ്‌സുകൾ ഏപ്രിലിൽ ആരംഭിക്കും.താല്പര്യമുള്ളവർ ഫോട്ടോ, അസൽ സർട്ടിഫിക്കറ്റ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി 30ന് വൈകിട്ട് 5ന് മുൻപ് അപേക്ഷിക്കണം. കോഴ്‌സുകൾക്ക് ഫീസ് സൗജന്യമുണ്ട്. ടങ്സ്റ്റൺ ആർക്ക് വെൽഡിംഗ് പ്രവേശനത്തിന് എസ്.എസ്.എൽ.സി പാസായിരിക്കണം. വെബ് ഡെവലപ്പർ പ്രവേശനത്തിന് പ്ലസ് ടു പാസായിരിക്കണം. ഫോൺ 0471-2502612