chenkal-temple

പാറശാല: മതേതര കേരളത്തിന്റെ പ്രതീകമാണ് മഹേശ്വര ക്ഷേത്രവും ക്ഷേത്രത്തിലെ മഹാശിവ ലിംഗവുമെന്നും ജാതിഭേദമന്യേ എല്ലാപേർക്കും ദർശനം നടത്തുന്നതിന് കഴിയുന്നതും സാമൂഹ്യ സേവനങ്ങൾ തുടരുന്നത് മാതൃകയാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ആൻസലൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ആശംസകൾ അറിയിച്ചുകൊണ്ട് ജില്ലാ ചുമട്ട് തൊഴിലാളി യൂണിയൻ സംഘം പ്രസിഡന്റ് വി.ശിവൻകുട്ടി, ചെങ്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്കുമാർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വൈ. വിജയൻ, വി.കെ.ഹരികുമാർ, ജെ.ബി.അനിൽകുമാർ, ഓലത്താന്നി അനിൽ, ജനാർദ്ദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.