sankara-narayanapillai

പ​ടി. കൊ​ല്ലം: മു​തിർ​ന്ന സി.പി.ഐ നേ​താ​വ് ശ​ക്തി​കു​ള​ങ്ങ​ര തെ​ങ്ങ​ഴി​ക​ത്ത് (പ്ര​ശാ​ന്തിയിൽ) ഒ. ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള (83) നി​ര്യാ​ത​നാ​യി. സി​.പി.​ഐ ജി​ല്ലാ കൗൺ​സിൽ അം​ഗം, കൊ​ല്ലം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, എ​.ഐ.​ടി.​യു.​സി വർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം, ക്വ​യി​ലോൺ താ​ലൂ​ക്ക് ടെ​ക്സ്റ്റെൈൽ ലേ​ബർ യൂ​ണി​യൻ (എ​.ഐ​.ടി​.യു​.സി) ജ​ന​റൽ സെ​ക്ര​ട്ട​റി, ടെ​ക്സ്റ്റെൈൽ സ്റ്റാ​ഫ് യൂ​ണി​യൻ ജ​ന​റൽ സെ​ക്ര​ട്ട​റി, പ​ടി​ഞ്ഞാ​റെ ​കൊ​ല്ലം സർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡന്റ്, ജി​ല്ലാ ബാ​ങ്ക് വൈ​സ് പ്ര​സി​ഡന്റ് എ​ന്നീ നി​ല​ക​ളിൽ പ്ര​വർ​ത്തി​ച്ചി​ട്ടു​ണ്ട്. പാർ​വ​തി മി​ല്ലി​ലെ റിട്ട. ഹെ​ഡ് ടൈം​കീ​പ്പ​റാ​യി​രു​ന്നു. ഭാ​ര്യ: ച​ന്ദ്ര​മ​തി​അ​മ്മ (റി​ട്ട. കോ​ളേജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്). മ​ക്കൾ: മ​നോ​ജ് (സി​വിൽ പൊ​ലീ​സ് ഓ​ഫീ​സർ, കാ​യം​കു​ളം), മ​ഞ്​ജു (ചീ​ഫ് മാ​നേ​ജർ, ഫെ​ഡ​റൽ ബാ​ങ്ക്, കാർ​ത്തി​ക​ട​വ് ബ്രാ​ഞ്ച്, എ​റ​ണാ​കു​ളം). മ​രു​മ​ക്കൾ: ആർ. നി​ഷ, ജി. ഉ​ണ്ണിക്കൃ​ഷ്​ണൻ (അ​സി. മാ​നേ​ജർ, സി​നർ​ജി ഷി​പ്പിം​ഗ് കോർ​പ്പ​റേ​ഷൻ, കൊ​ച്ചി).