ചേരപ്പള്ളി :ആദിവാസി ക്ഷേമസമിതി പറണ്ടോട് ലോക്കൽ സമ്മേളനം 27ന് രണ്ടിന് പറണ്ടോട് മീനാങ്കൽ റോഡിലെ ആർ.കെ. ബിൽഡിംഗിൽ നടക്കും. എ.കെ.എസ്. സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്യും.എ.കെ.എസ്. സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം വിതുര ഏര്യാകമ്മിറ്റി അംഗവുമായ എം.എൽ. കിഷോർ, സി.പി.എം പറണ്ടോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി മണ്ണാറം രാമചന്ദ്രൻ, എ.കെ.എസ്. ജില്ലാസെക്രട്ടറി സുരേഷ് കരിമ്പിൻകാല, സംസ്ഥാന കമ്മിറ്റിഅംഗം കെ.ആർ. രാമഭദ്രൻ, വിതുര ഏരിയ സെക്രട്ടറി കുന്നിൽ സുരേഷ്, പ്രസിഡന്റ് ആറ്റുമൺപുറം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റിഅംഗങ്ങളായ ദീപ വി. ചന്ദ്രൻ, പി. രാധ, ജയകുമാർ, സുകു നാലാംകല്ല്, ഏരിയ വൈസ് പ്രസിഡന്റ് മനോഹരൻ കാണി, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. സുനിൽകുമാർ എന്നിവർ പങ്കെടുക്കും.