seed

പാങ്ങോട്: തരിശിടത്തിൽ പൊന്നു വിളയിച്ച് കൃഷി ഭവനും തൊഴിലുറപ്പ് തൊഴിലാളികളും. പാങ്ങോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റേയും ദേശീയ ഗ്രാമീണ തൊഴിലുറപ്പിന്റേയും നേതൃത്വത്തിൽ പാങ്ങോട് പഞ്ചായത്തിലെ ഉളിയൻകോട്, കൊടുങ്ങഞ്ചേരി ഏലായിലെ ഷജില ഹൂസൈൻ ദമ്പതികളുടെ തരിശായി കിടന്ന അര ഏക്കറോളം സ്ഥലത്ത് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്താൽ നിലമൊരുക്കി ആരംഭിച്ച നെൽക്കൃഷിയുടെ കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി നിർവഹിച്ചു.

ഉളിയൻകോട് വാർഡിനെ കൃഷിക്ക് പ്രാധാന്യം നൽകി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി തരിശ് രഹിത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനത്തിനാണ് ഇതോടെ തുടക്കംക്കുറിച്ചിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.എം. റജീന, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി, വാർഡ് അംഗങ്ങളായ ഫാത്തിമ, കൃഷി ഓഫീസർ ശ്രുതി, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിന്ദ, സാബു, കാർഷിക കർമ്മ സേന സൂപ്പർവൈസർ ഷാനവാസ്,പൊതു പ്രവർത്തകൻ ഷാജഹാൻ പാങ്ങോട്, കർഷകർ, കർഷക തൊഴിലാളികൾ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.