kani

കിളിമാനൂർ:കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ കനിവ് ഗാർഹിക സാന്ത്വന പരിചരണ പദ്ധതിയുടെ കുടംബ സംഗമം മുളയ്ക്കലത്തുകാവ് ഫാമിലി ഹെൽത്ത് സെന്ററിൽ ജില്ലാ പഞ്ചായത്തംഗം ടി.ബേബി സുധ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ കൊട്ടറ മോഹൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗങ്ങളായ ഗിരി കൃഷ്ണൻ,പഞ്ചായത്തംഗങ്ങൾ,ബ്ലോക്ക് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.