കിളിമാനൂർ:കിളിമാനൂർ കേന്ദ്രമാക്കി അത്യാധുനിക സ്‌പോർട്സ് ഹബ് നിർമ്മിക്കണമെന്ന് ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.മനേഷ് നഗറിൽ (എസ്.എസ് ആഡിറ്റോറിയത്തിൽ )ചേർന്ന പ്രതിനിധി സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് എ.ആർ.നിയാസ് പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ ബി.പ്രേമചന്ദ്രൻ സ്വാഗതം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജെ.ജിനേഷ് കിളിമാനൂർ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് വി.വിനീത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ്.ട്രഷറർ വി.അനൂപ്,സംസ്ഥാന കമ്മറ്റിയംഗങ്ങളായ എ.എം.അൻസാരി,പ്രത്വിൻ സാജ് കൃഷ്ണ,സി.പി.എം ജില്ലാകമ്മറ്റിയംഗം മടവൂർ അനിൽ,ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി എ.ആർ.നിയാസ് (പ്രസിഡന്റ്),പി.എസ് അനീഷ്,ശ്രദ്ധ (വൈസ് പ്രസിഡന്റുമാർ),ദീപക് ഡി ദാസ്,ജി.എസ് അഖിൽ(ജോയിന്റ് സെക്രട്ടറിമാർ),എ.എസ് അനൂപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.