വിതുര:വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ളിക് സ്കൂൾ വാർഷികാഘോഷം 31ന് രാവിലെ 10 മുതൽ വൈകിട്ട് 6വരെ വിവിധപരിപാടികളോടെ നടക്കും.വിതുര സി.ഐ.എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. എം.ജി.എം ഗ്രൂപ്പ്സ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ,വൈസ് ചെയർമാൻ ജാബ്സൺവർഗീസ്,എം.ജി.എം ഗ്രൂപ്പ്സ് ഒാഫ് സ്കൂൾസ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ആർ,സുനിൽകുമാർ,വിതുര എം.ജി.എം സ്കൂൾ പ്രിൻസിപ്പൽ നയനാ.കെ.നായർ,വിതുര എം.ജി.എം സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് മാനേജർ എൽ.ബീന എന്നിവർ പങ്കെടുക്കും.വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.