തിരുവനന്തപുരം: സ്കൂൾ ലൈബ്രേറിയൻസ് യൂണിയൻ ജില്ലാ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ഗ്രന്ഥപുര പദ്ധതി പ്രകാരം സ്കൂളുകളിൽ ജോലി ചെയ്യുന്ന ലൈബ്രേറിയന്മാരെ പാർട്ട്ടൈം തസ്തിക രൂപീകരിച്ച് സ്ഥിരപ്പെടുത്തുക,വേതനം പരിഷ്കരിക്കുക, എല്ലാ ജില്ലയിലും ഗ്രന്ഥപ്പുര സ്കൂൾ ലൈബ്രറി സംവിധാനം വ്യാപിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,സംസ്ഥാന ലൈബ്രേറിയൻസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ.രതീന്ദ്രൻ, മുൻ പ്രസിഡന്റ് എസ്.ശ്രീകണ്ഠേശൻ, അരുണ സി.ബാലൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: ആർ.സൗമ്യൻ (പ്രസിഡന്റ്),എം.ആർ.സ്മിത (സെക്രട്ടറി),സുമ (ട്രഷറർ),എൻ. രതീന്ദ്രൻ (രക്ഷാധികാരി).